തളിപ്പറമ്പ: തളിപ്പറമ്പ നഗരസഭയുടെ അയൽ പഞ്ചായത്തുകളിൽ നിന്ന് വാടക കെട്ടിടങ്ങളുടെ നമ്പറുകൾ ഉപയോഗപ്പെടുത്തി പാർട്ടി കേഡറുകളുടെ വോട്ടുകൾ വ്യാപകമായി തളിപ്പറമ്പിൽ ചേർക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും അങ്ങനെ വന്നാൽ അതിനെതിരെ യുദ്ധമുഖം തുറക്കുമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സുബൈർ പ്രസ്താവിച്ചു. പലവിധത്തിലുളള ജനാധിപത്യവിരുദ്ധ നെറികെട്ട നീക്കങ്ങളിലൂടെ നഗരഭരണം പിടിക്കാമെന്ന് സിപിഎം കരുതേണ്ട. അത്തരം വ്യാജ വോട്ടുകൾ ചേർക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരെ തെരുവിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥന്മാരുടെ ഒത്താശയും സംസ്ഥാന ഭരണത്തിന്റെ ദുസ്വാധീനവും ഉപയോഗിച്ചു യുഡിഎഫ് പ്രദേശങ്ങളെ കീറി മുറിച്ചിട്ടും തളിപ്പറമ്പ് നഗരസഭയിൽ പരാജയം ഉറപ്പാക്കിയ സിപിഎം ഒറ്റ മുറിയിൽ 80 വോട്ട് പോലുള്ള കർണാടക മോഡൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത് . അത്തരം നീക്കങ്ങൾക്കെതിരെ തളിപ്പറമ്പിലെ ഉശിരുള്ള ജനാധിപത്യ വിശ്വാസികൾ കാവൽ നിൽക്കുമെന്നും സുബൈർ പ്രസ്താവിച്ചു
Muslim League protests fake vote tallying: If we stand together, we will stop officials on the streets, says Muslim League District Secretary P.K. Subair